അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മനംമാറ്റം നിരവധി കുടിയേറ്റക്കാര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തിയതോടെ ആശ്വാസമായത് കുടിയേറ്റക്കാര്‍ക്കും. പുതിയ നയമനുസരിച്ച് കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നത് കാണാനാകില്ലെന്നും അതിനാല്‍ കുടുംബങ്ങളെ വേര്‍പിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
Also Read : ട്രംപിന്റെ റെക്കോര്‍ഡ് തകര്‍ത്ത് പോണ്‍ സ്റ്റാര്‍
കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിക്കില്ല എന്നു പറയുന്ന പുതിയ നയത്തില്‍ പക്ഷെ കുടിയേറ്റക്കാര്‍ക്കെതിരായ ശക്തമായ നടപടി തുടരുമെന്നും വ്യക്തമാക്കി. നേരത്തെ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ലോകവ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ബില്ലിലെ പുതിയ മാറ്റങ്ങള്‍.
പ്രഥമ വനിത മെലാനിയ ട്രംപും മുന്‍ പ്രഥമ വനിത ലോറാ ബുഷും ട്രംപിന്റെ പഴയ നയത്തിനെതിരെ രംഗത്തുവന്നിരുന്നു. അനധികൃതമായി അഭയാര്‍ത്ഥികളെ തടവിലാക്കുകയും കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍തിരിക്കുകയും ചെയ്യുന്നതില്‍ നിന്നും പിന്‍മാറണമെന്ന യുഎനും ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തന്റെ നിലപാടുകളില്‍ അദ്ദേഹം മാറ്റം വരുത്തിയത്.
Post Your Comments