
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വെളളായണി കാര്‍ഷിക കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മേട്രണ്‍/കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. രണ്ടു പുരുഷ ട്യൂട്ടര്‍മാരെയും രണ്ടു വനിതാ ട്യൂട്ടര്മാരെയുമണ് നിയമിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത.
ഇതോടൊപ്പം കരാര്‍ അടിസ്ഥാനത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കൗണ്‍സലര്‍മാരെയും നിയമിക്കും. ഒരു പുരുഷ കൗണ്‍സലറെയും ഒരു വനിതാ കൗണ്സലറെയുമാണ് നിയമിക്കുന്നത്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സലിംഗില്‍ പ്രവൃത്തി പരിചയവും വേണം.
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് സഹിതമുളള അപേക്ഷകള്‍ ജൂണ്‍ 30 വൈകിട്ട് അഞ്ചിനു മുമ്പായി സീനിയര്‍ സൂപ്രണ്ട്, ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍, വെളളായണി, തിരുവനന്തപുരം -695522 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2381601.
Also read : അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
Post Your Comments