Kerala

കുട്ടനാട് വായ്പ്പാ കുംഭകോണം: ഫാ തോമസ് പീലിയാനിക്കലിന് ജാമ്യം

ആലപ്പുഴ: കുട്ടനാട്ടിലെ വായ്പ തട്ടിപ്പുമായ് ബന്ധപ്പെട്ട റിമാന്റിലായ ഫാ.തോമസ് പീലിയാനിക്കലിന് ഉപാധികളോടെ ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, കൂടാതെ മറ്റുകേസുകളിൽ ഇനി ഉൾപ്പെടരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ കുംഭകോണം നടത്തിയെന്നാണ് പീലിയാനിക്കലിനെതിരെയുള്ള കേസ്. ചതിച്ച്‌ പണം ഉണ്ടാക്കണമെന്ന ഉദ്ദേശം പീലിയാനിക്കലിനുണ്ടായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

പരാതിക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ രേഖ ചമച്ച്‌ വ്യാജ ഒപ്പിട്ടാണ് ഫാ. തോമസ് പീലിയാനിക്കല്‍ അടക്കമുള്ള പ്രതികള്‍ വായ്പയെടുത്തുതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആറ് അംഗങ്ങള്‍ അടങ്ങുന്ന വ്യാജ സംഘങ്ങളുണ്ടാക്കിയാണ് വായ്പാ തട്ടിപ്പ് നടത്തിയതെന്നും വായ്പയെടുത്ത് കിട്ടിയ തുക പീലിയാനിക്കല്‍ കൈവശപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനിടെ വായ്പ തട്ടിപ്പില്‍ അന്വേഷണം നടത്താന്‍ ആറംഗ സമിതിയെ ചങ്ങനാശേരി അതിരൂപത നിയോഗിച്ചു. ഇന്നലെ ചങ്ങനാശേരി അതിരൂപ ആസ്ഥാനത്തേക്ക് വിശ്വാസികളും കര്‍ഷകരും മാര്‍ച്ച്‌ നടത്തിയിരുന്നു.

ഫാദര്‍ പീലിയാനിക്കലിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധമാര്‍ച്ച്‌. ഇതേ തുടര്‍ന്നാണ് പീലിയാനിക്കലിനെതിരെ അന്വേഷണം നടത്താന്‍ ചങ്ങനാശേരി അതിരൂപത തീരുമാനിച്ചത്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീലിയാനിക്കലിനെതിരെ തുടര്‍ നടപടിയുണ്ടാകുമെന്നും ചങ്ങനാശേരി അതിരൂപത അറിയിച്ചു. അതെ സമയം കുട്ടനാട് വികസന സമിതിയുടെ ചുമതലയില്‍ നിന്ന് ഫാദര്‍ പീലിയാനിക്കലിനെ മാറ്റിയിരുന്നു. കുട്ടനാട് വായ്പ തട്ടിപ്പില്‍ പീലിയാനിക്കലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്ന സാചര്യത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button