ദ്വാരക: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരിയെ യുവാക്കൾ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ദ്വാരകയിലാണ് സംഭവം. പിഞ്ചുകുഞ്ഞിനെ ക്രൂരപീഡനത്തിന് ഇരയാക്കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് ഏറെ വൈകിയായിരുന്നു വീട്ടുകാർ മനസിലാക്കിയത്.
also read: 17കാരിയെ അച്ഛൻ ക്രൂര പീഡനത്തിനിരയാക്കി; മർദ്ദിച്ച് അവശയാക്കിയ ശേഷം നഗ്നചിത്രങ്ങൾ പകർത്തി
വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കുട്ടിയെ സ്വകര്യഭാഗങ്ങളിൽ നിന്ന് രക്തം വാർന്ന നിലയിൽ കണ്ടെത്തി. കുട്ടിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചു. പ്രതികൾ കുഞ്ഞിനെ ക്രൂരപീഡനത്തിനിരയാക്കിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടനടി പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments