കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രവര്‍ത്തി സമയം ഒരു മണിക്കൂര്‍ കൂട്ടി. കുവൈറ്റാണ് ഇത്തരത്തിലൊരു നിര്‍ണായക തീരുമാനമെടുത്തത്. കുവൈത്തിലെ സര്ക്കാര്പൊതു മേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് പുനഃക്രമീകരിച്ചതായി സിവില്‍ സര്‍വ്വീസ് കമീഷന് അറിയിച്ചു.
Also Read : തൊഴിൽ തേടുന്ന മലയാളികൾക്ക് ആശ്വാസമായി കുവൈറ്റ് സർക്കാർ തീരുമാനം
നിലവില്‍ ആറു മണിക്കൂറായിരുന്നു പ്രവര്‍ത്തി സമയം. പുതുക്കിയ തീരുമാന പ്രകാരം വിദ്യാഭ്യാസം, വിവര സാങ്കേതിക വിഭാഗം, കൃഷി, കസ്റ്റംസ്, മതകാര്യം ,സിവില്‍ സര്‍വീസ് കമ്മീഷന് തുടങ്ങി 24 വകുപ്പുകള്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2:30 വരെയും ബാക്കിയുള്ള വകുപ്പുകള്‍ രാവിലെ എട്ടു മണി മുതല്‍ മൂന്ന് മണി വരെയും ആയിരിക്കും പ്രവര്‍ത്തിക്കുകയെന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ ഈ തീരുമാനം ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ‘ഈ തീരുമാനം ഞങ്ങള്‍ തിരസ്ക്കരിക്കുന്നു’ എന്ന ഹാഷ് ടാഗില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധവും ശക്തമാണ്.
Post Your Comments