തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന്റെ ഗുണനിലവാരം അളക്കുന്നു. കശുവണ്ടിയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഗുണമേന്മ പരിശോധിക്കുന്ന ലാബിലാണ് ഇനി സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും മേന്മയും പരിശോധിക്കുന്നത്. മുണ്ടയ്ക്കലിലുള്ള കാഷ്യു എക്സ്പോർട്ട് ആൻഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തുള്ള (സിഇപിസിഐ) ലാബിലാണു പരിശോധനകൾ ആരംഭിച്ചിട്ടുള്ളത്.
Read also:ജെസ്‌നയുടെ തിരോധാനം; കൂടുതൽ തെളിവുകൾ കണ്ടെടുത്തു
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്‌കൂളുകളിലും പാചകത്തിനായും കുടിക്കാനായും ഉപയോഗിക്കുന്ന ശുദ്ധജലത്തിന്റെയും ഗുണനിലവാര പരിശോധനയാണു സിഇപിസിഐ ലബോറട്ടറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നത്. 12,000 സ്കൂളുകളിലെ സാംപിളുകളാണ് ഈ വർഷം ശേഖരിക്കുക. ഇതിൽ ശേഖരിച്ചിടത്തോളം സാംപിളുകളുടെ പരിശോധന തുടങ്ങി.
Post Your Comments