ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കഴിവിനെ അഭിന്ദിച്ച് സോഷ്യല്‍ മീഡിയ. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ സ്പെയിനുമായി സമനില നേടിയപ്പോള്‍ ഹാട്രിക്കടിച്ച് പോര്‍ച്ചുഗലിനെ നയിച്ച റൊണാള്‍ഡോ മൊറോക്കൊയ്ക്കെതിരായ രണ്ടാം മത്സരത്തിലും ഗോള്‍ നേടി ടീമിനെ വിജയിപ്പിച്ചിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ നേടിയ ഗോളോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം എത്തി. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
Post Your Comments