അഹമ്മദാബാദ്: ഗുജറാത്തില്‍ ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്താൻ ബന്ധുക്കളുടെ ശ്രമം. നോര്‍ത്ത് ഗുജറാത്തിലെ അരാവല്ലി ജില്ലയിലാണ് നാല്പത്തിരണ്ടുകാരിയെ കൊലപ്പെടുത്താൻ ശ്രമം നടന്നത്. സ്ത്രീയുടെ ദുര്‍മന്ത്രവാദത്തിന്റെ ഫലമായി മകന് മാനസികരോഗം പിടിപെട്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് ബാബു പരാമര്, കോദാര്‍ പരാമര്, ജ്യോത്സന പരാമര് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മണ്ണെണ്ണ ഒഴിച്ചാണ് തീകൊളുത്തിയത്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന.
Read Also: പാസ്പോർട്ട് ഓഫീസിൽ എത്തിയവരോട് മതം മാറാൻ നിർദേശിച്ച സംഭവം; പ്രതികരണവുമായി ഉദ്യോഗസ്ഥൻ
Post Your Comments