കൊല്ലം : പാസ്‌പോർട്ട് വെരിഫിക്കേഷന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി.കൃഷ്ണ. ഇ-വി.ഐ.പി. (ഇലക്‌ട്രോണിക് വെരിഫിക്കേഷൻ ഇൻ പാസ്പോർട്ട്) എന്നാണ് പുതിയ പദ്ധതി അറിയപ്പെടുന്നത്.
അപേക്ഷകൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ പാസ്പോർട്ട് സെല്ലിൽനിന്ന് അതത് പോലീസ് സ്റ്റേഷനുകളിലേക്ക് തപാൽ മാർഗം അയച്ചുകൊടുക്കുകയും അവിടെനിന്ന് എസ്.എച്ച്.ഒ. മാർ നൽകുന്നpassport verification അന്വേഷണ റിപ്പോർട്ട് പാസ്പോർട്ട് ഓഫീസിലേക്ക് അയച്ചുകൊടുക്കുകയുമാണ് നിലവിൽ ചെയ്തിരുന്ന രീതി.
Read also: രണ്ടുവയസുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം
ഇ-വി.ഐ.പി.നടപ്പാക്കിയതിലൂടെ പാസ്പോർട്ട് ഓഫീസിൽനിന്ന് പാസ്പോർട്ട് സെല്ലിൽ ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ ക്രിമിനാലിറ്റി വെരിഫിക്കേഷൻ നടത്തിയശേഷം വിദഗ്ധപരിശീലനം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് ഓൺലൈനായി നൽകും. അവർ മൊബൈൽ ആപ്ലിക്കേഷനിലൂടെ വെരിഫിക്കേഷൻ നടത്തി ഓൺലൈനായി പാസ്പോർട്ട് സെല്ലിൽ സമർപ്പിക്കും.
ഇ-വി.ഐ.പി. സംവിധാനം നടപ്പാക്കിയതിനാൽ പാസ്പോർട്ട് ലഭിക്കുന്നതിന് നേരിട്ടിരുന്ന കാലതാമസം ഒഴിവാക്കാനാകുമെന്ന് കമ്മിഷണർ പറഞ്ഞു.
Post Your Comments