ദൈര്‍ഘ്യമുള്ള വെർട്ടിക്കൽ വീഡിയോകൾ കാണാൻ ഐജിടിവി എന്ന ആപ്ലിക്കേഷനുമായി ഇൻസ്റ്റഗ്രാം. ഒരു മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഐജിടിവിയില്‍ പങ്കുവെക്കാനാവുക. മുൻപ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാൻ കഴിഞ്ഞിരുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റമെന്നാണ് സൂചന.
Read Also: അങ്കിളുമൊത്തുള്ള ദുബായ് കിരീടാവകാശിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു
ഇന്‍സ്റ്റാഗ്രാം പ്രധാന ആപ്ലിക്കേഷനിലേത് പോലെ തന്നെ ഐജിടിവിയിലും വീഡിയോകളെല്ലാം ഓട്ടോ പ്ലേ ആയിരിക്കും. ഫോര്‍ യു, ഫോളോയിങ്, പോപ്പുലര്‍, എന്നീ ടാബുകളിലായി നിരവധി വീഡിയോകള്‍ ഇതിലൂടെ കാണാനാകും. വീഡിയോകള്‍ക്ക് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും വീഡിയോകള്‍ മറ്റുള്ളവര്‍ക്ക് അയക്കാനുമുള്ള സൗകര്യവും ഇതിലുണ്ടാകും.
Post Your Comments