മെല്‍ബണ്‍: മലയാളിയായ സാം എബ്രഹാം ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഭാര്യയ്ക്കും കാമുകനും ശിക്ഷ വിധിച്ച് ഓസ്ട്രേലിയന്‍ സുപ്രീംകോടതി. ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷവുമാണ് തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. 2015 ഒക്ടോബര്‍ 13നാണ് യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനും പുനലൂര്‍ കരവാളൂര്‍ സ്വദേശിയുമായ സാമിനെ മെല്‍ബണിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read : മെല്‍ബോണ്‍ കൊല: തന്‍റെ അന്ത്യം സാം എന്നേ തിരിച്ചറിഞ്ഞിരുന്നു!
ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. സോഫിയയും സുഹൃത്ത് അരുണും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തിതായി കണ്ടെത്തി. 2016 ഓഗസ്റ്റിലാണ് സോഫിയയും അരുണും മെല്‍ബണ്‍ പോലീസിന്റെ പിടിയിലാവുന്നത്.
ഓസ്‌ട്രേലയയിലെ മെല്‍ബണില്‍ മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും സയനൈഡ് നല്കി കൊലപ്പെടുത്തിയത് രണ്ടുവര്‍ഷം മുന്‍പായിരുന്നു. സ്വാഭാവിക മരണമെന്ന് കരുതിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് പൊലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തിലായിരുന്നു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്‌ട്രേലിയന്‍ പൊലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്.
Also Read : സാം വധക്കേസില്‍ ഭാര്യ സോഫിക്ക് പറയാനുള്ളത് മറ്റൊരു കഥ : അഭിനയമോ സത്യമോ എന്നറിയാതെ പോലീസ്
സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. മലയാളി നഴ്സായ സോഫിയയിലേക്ക് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയപ്പോള്‍ ലഭിച്ചത് അവിശ്വസനീയമായ കാര്യങ്ങളായിരുന്നു. പൊലീസ് പിടിയിലായ സോഫിയ തന്റെ കാമുകന്‍ അരുണിന് മറ്റൊരു കാമുകി കൂടി ഉണ്ടായിരുന്നുവെന്ന് അറിയുന്നത് ചോദ്യം ചെയ്യലിനിടെ ആണ്.
പിന്നീട് ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി സാമിന്റെ കൊലപാതകികളെപ്പറ്റി ഓസ്‌ട്രേലിയന്‍ പൊലീസിന് വിവരം നല്‍കുകയും കാമുകനും ജയിലിലാകുകയുമായിരുന്നു. അതേസമയം മെല്‍ബണില്‍വച്ച് സയനൈഡ് കൊടുത്താണ് സോഫിയും അരുണും ചേര്‍ന്ന് സാമിനെ കൊലപ്പെടുത്തിയത്.സോഫിയുടെ കാമുകനായ അരുണ്‍ കാറില്‍ വച്ച് അക്രമിച്ചിരിന്നുവെന്നും സാം ബന്ധുക്കളെ അറിയിച്ചിരുന്നു.
Post Your Comments