Latest NewsNewsIndia

മതം മാറിയാല്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥന്‍ യുവതിയോട് ആവശ്യപ്പെട്ടതായി പരാതി

ലക്‌നൗ: മതം മാറിയാല്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്ന ആരോപണവുമായി ദമ്പതികള്‍ രംഗത്ത്. മുഹമ്മദ് അനസ് സിദ്ധീഖ് ഭാര്യ തന്‍വി സേഥ് എന്നിവരാണ് ലക്‌നൗ പാസ്‌പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥനില്‍ നിന്നും ദുരനുഭവം ഉണ്ടായതായി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. പാസ്‌പോര്‍ട്ടിനായി നേരത്തെ അപേക്ഷിച്ചിരിക്കുകയായിരുന്നു ഇവര്‍. അതിനിടെ തന്‍വി സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുന്നതിനിടെ പേരില്‍ മാറ്റം വരുത്തണമെന്നും അല്ലെങ്കില്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ തിരസ്‌കരിക്കുമെന്നും പാസ്‌പോര്‍ട്ട് കേന്ദ്രത്തിലുള്ള വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇത് തന്‍വി വിസമ്മതിച്ചപ്പോള്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് മോശമായി പെരുമാറുകയും ചെയ്തു. എന്നാല്‍ അഡീഷണല്‍ പാസ്‌പോര്‍ട്ട് ഓപീസറുടെ അടുത്തേക്ക് തങ്ങളെ അയച്ചെന്നും ഇവര്‍ മാന്യമായാണ് പെരുമാറിയതെന്നും ദമ്പതികള്‍ പറയുന്നു. കല്യാണത്തിനു ശേഷം തന്‍വിയുടെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ത്തിട്ടില്ല എന്ന് പറഞ്ഞ് ഉദ്യേഗസ്ഥന്‍ ഇവരോട് തട്ടിക്കയറി. 12 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം ഇവര്‍ ട്വിറ്ററിലും പങ്കു വെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button