UAELatest NewsNewsInternationalGulf

പ്രവാസികൾക്ക് ആശ്വാസം: യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനം ആഴ്ചയിൽ 7 ദിവസവും ലഭ്യമാകും

അബുദാബി: പ്രവാസി ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇന്ത്യൻ പാസ്‌പോർട്ട് സേവനം ലഭ്യമാകും. ഇതിനായി ബിഎൽഎസ് ഇന്റർനാഷണലിന്റെ മൂന്നു കേന്ദ്രങ്ങൾ ആഴ്ചയിൽ 7 ദിവസവും പ്രവർത്തിക്കും. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ദുബായിൽ രണ്ട് കേന്ദ്രങ്ങളും ഷാർജയിൽ ഒരു കേന്ദ്രവും ഞായറാഴ്ച്ചകളിലും പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ചകളിൽ സേവനം ലഭ്യമാകുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമേകുമെന്നാണ് വിലയിരുത്തൽ. കോൺസൽ സേവനങ്ങൾക്കായി പ്രവൃത്തി ദിവസം അവധി എടുക്കുന്നത് ഒഴിവാക്കാനാകുമെന്നതാണ് പ്രധാനപ്പെട്ട നേട്ടം.

Read Also: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: അമ്മയുടെ സുഹൃത്തിന് ആറ് വർഷം കഠിന തടവും പിഴയും

മറ്റു എമിറേറ്റുകളിലും ഈ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ സംവിധാനം ഏർപ്പെടുത്തിയതെന്നും വി മുരളീധരൻ അറിയിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ സംഘടനാപ്രതിനിധികളുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, വിമാന ടിക്കറ്റ് നിരക്ക് വർധന, പ്രവാസി വോട്ടവകാശം തുടങ്ങി പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ കുറിച്ച് സംഘടനാ ഭാരവാഹികൾ മന്ത്രിയോട് വിശദമാക്കി. ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ പീപ്പിൾസ് ഫോറം (ഐപിഎഫ്), ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ, അക്കാഫ്, തമിൾ സംഘം തുടങ്ങിയ സംഘടനാ ഭാരവാഹികളാണ് ചർച്ചയിൽ പങ്കാളികളായത്.

Read Also: ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാനായി പോപ്പുലര്‍ ഫ്രണ്ട് സര്‍വ്വീസ് ടീമും കില്ലര്‍ ടീമും രൂപീകരിച്ചിരുന്നു: എന്‍ഐഎ

shortlink

Related Articles

Post Your Comments

Related Articles


Back to top button