ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തീവ്രവാദികളെ നേരിടാന്‍ കേന്ദ്രത്തിന്റെ പുതിയ നീക്കം. തീവ്രവാദികളെ നേരിടുന്നതിന് ജമ്മു കശ്മീരിലേക്ക് എന്‍.എസ്.ജി കമാന്‍ഡോകളെ വിന്യസിച്ചേക്കും. കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലായതിന് പിന്നാലെയാണ് തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് എന്‍.എസ്.ജി കമാന്‍ഡോകളെ രംഗത്തിറക്കുന്നത്. കശ്മീരില്‍ എന്‍.എസ്.ജി കമാന്‍ഡോകളെ രംഗത്തിറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തീരുമാനിച്ചത്. ജമ്മു കശ്മീര്‍ പോലീസുമായി സഹകരിച്ച് എന്‍.എസ്.ജി പ്രവര്‍ത്തിക്കും.
ജമ്മു കശ്മീരില്‍ തീവ്രവാദി ഏറ്റുമുട്ടല്‍ വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.എസ്.ജി കമാന്‍ഡോകളെ നിയമിക്കുന്നത്. എം.പി 5 മെഷീന് ഗണ്‍, സ്നിപ്പര്‍ റൈഫിള്‍, സി. ഫോര്‍ എക്സ്പ്ലോസീവ്സ് തുടങ്ങി അത്യാധുനിക യുദ്ധോപകരണങ്ങളുടെ സഹായത്തോടെയാണ് എന്‍.എസ്.ജി കമാന്‍ഡോകളുടെ ഓപ്പറേഷന്. 1984ലെ ഓപ്പറേഷന് ബ്ലൂസ്റ്റാറിന് ശേഷം രൂപം കൊണ്ട സായുധ വിഭാഗമാണ് എന്‍.എസ്.ജി.
ബുധനാഴ്ചയാണ് ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ബി.ജെ.പി-പി.ഡി.പി സര്‍ക്കാരില്‍ നിന്ന് ബി.ജെ.പി പിന്മാറിയതോടെയാണ് സഖ്യ സര്‍ക്കാര്‍ വീണത്.
Post Your Comments