മാമോദീസ മുക്കുന്നതിനിടെ നടത്തുന്നതിനിടെ കരയുന്ന കുഞ്ഞിന്റെ മുഖത്ത് അടിച്ച് വികാരി. തുടര്‍ന്നും കരച്ചില് നിര്‍ത്താതായതോടെ ഇദ്ദേഹം കുഞ്ഞിന്റെ വായ പൊത്തിപ്പിടിക്കുന്നുമുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. മാമോദീസയുടെ ഭാഗമായി ജലം തലയില്‍ തളിക്കുമ്പോള്‍ അമ്മയുടെ കൈയ്യില്‍ ഇരുന്ന കുഞ്ഞ് കരയുകയായിരുന്നു. തുടര്‍ന്നാണ് വികാരി കുഞ്ഞിനെ മര്‍ദിച്ചത്.
read also: 80 പേരെ മാമോദീസ മുക്കാന്‍ തടാകത്തില്‍ ഇറങ്ങി നിന്ന പാസ്റ്ററെ മുതല കൊണ്ടുപോയി
വികാരി പലപ്രാവശ്യം കുഞ്ഞിനോട് ശാന്തനാകാന്‍ പറയുന്നുണ്ട്. എന്നാല്‍ കുഞ്ഞ് വീണ്ടും കരച്ചില് തുടര്‍ന്നതോടെ വികാരി കുഞ്ഞിന്റെ മുഖത്ത് ശക്തമായി അടിക്കുകയും വായ പൊത്തിപ്പിടിക്കുകയുമായിരുന്നു. ഫ്രാന്‍സിലാണ് സംഭവം.
മുഖം പോത്തിപ്പിടിച്ചപ്പോള് കുഞ്ഞ് പിടയുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. വികാരി പിടിവിടാതെ വന്നതോടെ ഒപ്പമുണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ച് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.
Post Your Comments