Latest NewsNewsInternational

കുഞ്ഞ് കരഞ്ഞു നിലവിളിച്ചിട്ടും പുറത്തെടുത്തില്ല , മാമോദീസ ചടങ്ങിനിടെ കുഞ്ഞ് മുങ്ങി മരിച്ചു

ബുചാറസ്റ്റ് : വടക്കുകിഴക്കൻ റൊമാനിയയിലെ സുസേവയിൽ തിങ്കളാഴ്ചയാണ് സംഭവം. റൊമാനിയൻ ഓർത്തഡോക്സ് പള്ളിയിൽ, മാമോദീസ സമയത്താണ് കുഞ്ഞ് മരണപ്പെട്ടത് . ശിരസ്സ് വെള്ളത്തിലായിരുന്ന സമയത്തുണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്.

Read Also : അടുത്ത ജന്മത്തില്‍ പശുവായി ഇന്ത്യയില്‍ ജനിക്കണമെന്നാണ് ആഗ്രഹമെന്ന് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി

ആറ് ആഴ്ച പ്രായമുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞിരുന്നു, ഇത് ഹൃദയസ്തംഭനത്തിന് കാരണമായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു . പള്ളിയിൽ നിന്ന് ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കുട്ടി കരഞ്ഞിട്ടും പുരോഹിതൻ മൂന്നു പ്രാവശ്യം വെള്ളത്തിൽ മുക്കിപ്പിടിച്ചതായും , ഒടുവിൽ പുരോഹിതനിൽ നിന്നും കുട്ടിയെ പിടിച്ചു വാങ്ങി , തുടച്ചെടുക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ മരണത്തെത്തുടർന്ന് നരഹത്യ ചുമത്തി അന്വേഷണം ആരംഭിച്ചു . സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് സഭയുടെ മാമോദീസ ചടങ്ങുകൾ മാറ്റണമെന്നും ആവശ്യം ഉയരുന്നു . ഇതിനായി 60,000 ലധികം പേർ ഒപ്പ് വച്ച അപേക്ഷയും അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button