Latest NewsIndia

ബി.ജെ.പി എം.എല്‍.എയ്ക്ക് നേരെ കൈയേറ്റം

മണാലി•ഹിമാചല്‍‌പ്രദേശിലെ മണാലി ജില്ലയിലെ ദ്രാംഗ് മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ ജവഹര്‍ താക്കൂറിനെ അമ്മാവനും അനന്തിരവന്മാരും ചേര്‍ന്ന് കൈയേറ്റം ചെയ്തു. ചൊവ്വാഴ്ച ഒരു പ്രാദേശിക മേളയില്‍ വച്ചായിരുന്നു സംഭവം.

എം.എല്‍.എ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, എം.എല്‍.എയ്ക്കെതിരെ അമ്മാവനും പരാതി നല്‍കിയിട്ടുണ്ട്.

ജവഹര്‍ താക്കൂറും അമ്മാവന്‍ ജ്യോതി താക്കൂറും കുറച്ച് വസ്തുവിനെ ചൊല്ലി കുറെ നാളായി വഴക്കിലാണെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചൊവ്വാഴ്ച, വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ അവരവരുടെ ദേവന്മാരുടെ രൂപങ്ങളുമായി മേളയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എം.എല്‍.എയും അദ്ദേഹത്തിന്റെ ഗ്രാമത്തിന്റെ ദേവനുമായി എത്തിയിരുന്നു. തങ്ങളുടെ ദേവന്മാരെ വയ്ക്കുന്ന സ്ഥലത്തിനെ ചൊല്ലി എം.എല്‍.എയും അമ്മാവനും തമ്മിലുണ്ടായ വാക്കുതര്‍ക്കം ഒടുവില്‍ കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.

അമ്മാവനും അനന്തിരവന്മാരായ ലളിത് കുമാറും വിപിന്‍ കുമാറും ചെന്ന് മേളയില്‍ വച്ച് തന്നെ മര്‍ദ്ദിച്ചതായി എം.എല്‍.എ പോലീസുകാരോട് പറഞ്ഞു. അതേസമയം, ഗുരുതര പ്രത്യാഘ്യാതം ഉണ്ടാകുമെന്ന് താക്കൂര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി അമ്മാവന്‍ ആരോപിക്കുന്നു. തന്റെ രാഷ്ട്രീയ സാധ്വീനം താക്കൂര്‍ ദുരുപയോഗം ചെയ്തതായും അമ്മാവന്‍ പോലീസിനോട് പറഞ്ഞു.

കേസ് രാജ്സിട്ടര്‍ ചെയ്തതായും സംഭവം പോലീസ് അന്വേഷിച്ചുവരികയാണെന്നും ഡി.എസ്.പി പാധര്‍ മദന്‍ കാന്ത് ശര്‍മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button