കാഞ്ഞങ്ങാട്: സ്ത്രീകളെ ശല്യംചെയ്ത ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് ചെയ്ത ക്രൂരതയെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സ്ത്രീകളെ ശല്യംചെയ്ത ഒഡീഷ കന്തമാള്‍ ഉദയഗിരി സ്വദേശി സഫേദ് കുമാര്‍ പ്രധാനെ (28) അറസ്റ്റ് ചെയ്യാനെത്തിയ കാസര്‍കോട് എആര്‍ ക്യാംപിലെ പൊലീസുകാരനും മടിക്കൈ ചാളക്കടവ് പോത്തങ്കയിലെ റിട്ട. എസ്ഐ ബാലന്റെ മകനുമായ വിനീഷിനെ സഫേദ് കുമാര്‍ തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.
Also Read : ഇതരസംസ്ഥാനത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്തറുത്തു
റെയില്‍ വേ സ്റ്റേഷനില്‍ എത്തി സ്ത്രീകളെ ശല്യം ചെയ്യുന്നതായി യാത്രക്കാര്‍ പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് വിനീഷ് സംഭവസ്ഥലത്ത് എത്തുന്നത്. തുടര്‍ന്ന് ഇയാളെ ടാക്സി ഡ്രൈവര്‍മാരുടെ സഹായത്തോടെ പിടികൂടി എയ്ഡ് പോസ്റ്റിലേക്ക് കൊണ്ടുവരികയായായിരുന്നു.
Also Read : ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം; ബന്ധു അറസ്റ്റിലായതോടെ സംഭവത്തിന്റെ ചുരുളഴിയുന്നു
എന്നാല്‍ ഇവിടെ വെച്ച് കൈയില്‍ കിട്ടിയ തടിക്കഷ്ണം എടുത്ത് തലയ്ക്കടിക്കുകയായിരുന്നു. വിനീഷ് അടിയേറ്റ് വീണെങ്കിലും ടാക്സി ഡ്രൈവര്‍മാരുടെ ഇടപെടല്‍ കാരണം പ്രതിക്ക് രക്ഷപ്പെടാനായില്ല. സംഭവമറിച്ച് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വിനീഷിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments