International

ഫോൺ ശല്യം സഹിക്കാനാവുന്നില്ല : മാതാപിതാക്കളെ വിളിക്കരുതെന്ന് യുവാവിനോട് കോടതി

ഒരു സമാധാനവും കൊടുക്കാതെ നിരന്തരം മാതാപിതാക്കളെ വിളിച്ച യുവാവിനെ കോടതി വിലക്കി. അഞ്ച് വര്‍ഷത്തേക്കാണ് വിലക്ക്. മാത്യു കെര്‍ലീ എന്നയാളെയാണ് കോടതി വിലക്കിയിരിക്കുന്നത്. പ്രായമായ പോളും ഭാര്യയും മകന്‍റെ നിരന്തരമുള്ള വിളി കാരണം അനുഭവിച്ച മാനസികപ്രയാസങ്ങള്‍ ചെറുതല്ല. ഓരോ കാരണം പറഞ്ഞ് ഇരുപത്തിനാലുകാരന്‍ മാത്യു കെര്‍ലീ ഇവരോട് പണമാവശ്യപ്പെടുന്നത് പതിവായിരുന്നു.

വേറെ താമസിക്കുന്ന മകന്‍ ഫോണിലാണ് പണമാവശ്യപ്പെടുന്നത്.പരാതി നല്‍കി കഴിയുമ്പോള്‍ ഇനി വിളിക്കില്ലെന്നും ബുദ്ധിമുട്ടിക്കില്ലെന്നും പറയുമെങ്കിലും വീണ്ടും അയാളത് തുടരും. കഴിഞ്ഞയാഴ്ച പാതിരാത്രിയിലടക്കം 30 തവണയാണ് അയാള്‍ മാതാപിതാക്കളെ വിളിച്ചത്. നിരന്തരമുള്ള വിളിക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം എട്ട് മാസങ്ങളോളം ഇയാള്‍ ജയിലിലായിരുന്നു. അതിന് ശേഷവും ഇയാള്‍ വിളി തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button