India

നവദമ്പതികൾ ആത്മഹത്യ ചെയ്‌ത നിലയിൽ

നവദമ്പതികളെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ സാത്തേരി ഗ്രാമത്തിലാണ് സംഭവം .ആറ് മാസം മുൻപാണ് ബബിതയും കല്ലുവും വിവാഹിതരായത്. വിവാഹ ശേഷം മൺസൂർപൂരിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ദമ്പതികളെ അബോധാവസ്ഥയിൽ വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ഇവരെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്താണ് ഇവരെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

also read: വന്‍ ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിച്ചു : നവദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button