
ചെന്നൈ: 131 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്ന് രാവിലെയായിരുന്നു സംഭവം. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. ‘AI 440’ എയർ ഇന്ത്യ വിമാനം യാത്ര തിരിച്ച് 20 മിനിറ്റോളം കഴിഞ്ഞപ്പോഴായിരുന്നു സംഭവം ഉണ്ടായത്. പക്ഷി ഇടിച്ചതോടെ വിമാനം തിരികെ ചെന്നൈയിലേക്ക് പറന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും. അധികൃതർ വിമാനത്തിലുണ്ടായ കേടുപാടുകൾ പരിശോധിച്ച് വരികയാണെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
Also read: യാത്രക്കാരന്റെ ദുർഗന്ധം കാരണം വിമാനം അടിയന്തരമായി നിലത്തിറക്കി; സംഭവം ഇങ്ങനെ
Post Your Comments