International

ക്യാമറയ്ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വനിത റിപ്പോര്‍ട്ടറെ ചുംബിച്ച്, സ്തനങ്ങളില്‍ അമര്‍ത്തി ആരാധകന്‍

ക്യാമറയ്ക്ക് മുന്നില്‍ നിന്നും ഫിഫ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്ന വനിത റിപ്പോര്‍ട്ടറെ കടന്ന് പിടിച്ച് ആരാധകന്‍. മത്സരം കാണാനെത്തിയ ഒരു ആരാധകനാണ് യാതൊകു കൂസലുമില്ലാതെ വനിത റിപ്പോര്‍ട്ടറെ കടന്ന് പിടിച്ച് ചുംബിക്കുകയും സ്തനങ്ങളില്‍ അമര്‍ത്തുകയും ചെയ്തത്. കൊളമ്പിയന്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായ ജൂലിയത്ത് ഗൊണ്‍സെലസ് തെരാനാണ് ഇത്തരത്തില്‍ ഒരു അനുഭവം നേരിടേണ്ടി വന്നത്.

read also: പിന്‍സീറ്റിലിരുന്ന് ലെസ്ബിയന്‍ കപ്പിള്‍സ് ചുംബിച്ചു, ഇതുകണ്ട യൂബര്‍ ഡ്രൈവര്‍ ചെയ്തത്

റഷ്യന്‍ നഗരമായ സറരാസ്‌കില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ലോകകപ്പ് ആരംഭിക്കുന്നതിന് നിമിഷങ്ങള്‍ മുമ്പുള്ളതാണ് വീഡിയോ. ക്യാമറയ്ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന ജൂലിയത്തിന്റെ അടുത്തേക്ക് ഒരു ഫുട്‌ബോള്‍ ആരാധകന്‍ എത്തുകയും അവരെ കടന്ന് പിടിച്ച് ചുംബിക്കുകയും സ്തനങ്ങളില്‍ അമര്‍ത്തുകയുമായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിംഗ് നിര്‍ത്തുവാനോ ഇയാള്‍ക്കെതിരെ പ്രതികരിക്കുവാനോ ജൂലിയത്ത് ശ്രമിച്ചില്ല. തന്റെ ജോലി തുടരുകയാണ് അവര്‍ ചെയ്തത്.

ജൂലിയത്ത് തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തത്. സംഭവം വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

രണ്ട് മണിക്കൂറോളം തങ്ങള്‍ അവിടെ പരിശീലിച്ചു. അപ്പോഴൊന്നും യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയപ്പോള്‍ ഒരാള്‍ ഇടക്കെത്തി. എന്റെ അടുത്തെത്തിയ അദ്ദേഹം എന്നെ ചുംബിക്കുകയും സ്തനത്തില്‍ അമര്‍ത്തുകയും ചെയ്തു. താന്‍ പ്രതികരിക്കാന്‍ ഒരുങ്ങിയപ്പോഴേക്കും അയാള്‍ സ്ഥലം വിട്ടിരുന്നെന്നും ജൂലിയത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button