International

പിന്‍സീറ്റിലിരുന്ന് ലെസ്ബിയന്‍ കപ്പിള്‍സ് ചുംബിച്ചു, ഇതുകണ്ട യൂബര്‍ ഡ്രൈവര്‍ ചെയ്തത്

പിന്‍സീറ്റിലിരുന്ന് സ്വവര്‍ഗാനുരാഗികളായ യുവതികള്‍ ചുംബിച്ചു. യൂബര്‍ ടാക്‌സിയുടെ പിന്‍സീറ്റിലിരുന്നാണ് യുവതികള്‍ ചുംബിച്ചത്. ഇത് ശ്രദ്ധയില്‍പെട്ട യൂബര്‍ ഡ്രൈവര്‍ ഇവരെ കാറില്‍ നിന്നും ഇറക്കിവിട്ടു. എമ്മ പിച്ചി, അലക്‌സ് ലൊവൈന്‍ എന്നീ സ്വവര്‍ഗാനുരാഗികളെയാണ് അഹമ്മദ് എല്‍ ബൗധരി എന്ന ഡ്രൈവര്‍ കാറില്‍ നിന്നും ഇറക്കിവിട്ടത്.

read also: സ്വവര്‍ഗാനുരാഗികളെന്ന് വിദ്യാര്‍ത്ഥിനികളെകൊണ്ട് എഴുതിവാങ്ങി; കാരണം ഏവരേയും ഞെട്ടിപ്പിക്കുന്നത്

ബ്രൂക്കിലിനില്‍ നിന്നും മന്‍ഹട്ടാനിലേക്ക് സഞ്ചരിക്കുകയായിരുന്നു ഇവര്‍. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം ഉണ്ടായത്. യുവതികള്‍ ചുംബിക്കുന്നത് കണ്ടപ്പോള്‍ നിങ്ങള്‍ ഇത് ചെയ്യാന്‍ പാടില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. കാറില്‍ ഇരുന്ന് ചുംബിക്കാന്‍ പാടില്ലെന്ന് വീണ്ടും ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് ഇവരെ കാറില്‍ നിന്നും ഇറക്കി വിട്ടു.

എന്നാല്‍ സംഭവത്തില്‍ യുവതികളുടെ പരാതിയില്‍ ഡ്രൈവറിന്റെ പണിപോയി. ഡ്രൈവറെ യൂബര്‍ പുറത്താക്കി. മാത്രമല്ല ഇയാളുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button