Kerala

രാത്രിയിൽ ബിവറേജസ് ലോറിയിൽ നിന്ന് കുപ്പി അടിച്ചുമാറ്റി; വെള്ളം പോലും ചേർക്കാതെ അടിയോടടി; ഒടുവിൽ വൃദ്ധന് സംഭവിച്ചത്

കണ്ണൂര്‍: സ്റ്റോക്ക് ഇറക്കാന്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറിയിൽ നിന്ന് വൃദ്ധന്റെ കുപ്പി മോഷണം. രാത്രിയായതിനാൽ വെള്ളവും കിട്ടിയില്ല ഒടുവിൽ വെള്ളം ചേര്‍ക്കാതെ തന്നെ മുഴുവനും അകത്താക്കി. എത്ര കുപ്പി അകത്താക്കിയെന്ന് പോലും അറിയില്ല. ഒടുവിൽ ബോധവും പോയി. താവക്കര ബിവറേജ് ഗോഡൗണിന് മുന്നില്‍ രാവിലെ ബോധമില്ലാത്ത അവസ്ഥയിലാണ് വൃദ്ധനെ കണ്ടെത്തിയത്. ഇയാൾ മരിച്ചു കിടക്കുകയാണെന്നാണ് ആദ്യം നാട്ടുകാർ കരുതിയത്. സംഭവത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു.

also read: മരണ മുഖത്ത് നിന്നും ജീവിതത്തിലേക്ക്, അഞ്ചരമാസത്തില്‍ ജനിച്ച കുഞ്ഞിന് പുതുജീവന്‍

പോലീസ് സ്ഥലത്തെത്തി വൃദ്ധനെ ഉടനടി ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് സംഭവം മനസിലായത്. വെള്ളം പോലും ചേർക്കാതെ മദ്യം അകത്ത് ചെന്നതോടെ ബോധം പോയതായിരുന്നു. ആള്‍ മദ്യലഹരിയില്‍ ലക്കുപോയതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കെട്ടിറക്കാനുള്ള ചില്ലറ ചികിത്സ നല്‍കി ഉച്ചയ്ക്കുശേഷം പൊലീസിനു തന്നെ വിട്ടുനല്‍കി. തമിഴ്‌നാട് സ്വദേശിയാണ് കക്ഷി. മുക്കിയും ഞരങ്ങിയും സംസാരിക്കുന്നതിനിടയില്‍ തലേന്ന് രാത്രി നടന്ന സംഭവം പൊലീസ് ഗ്രഹിച്ചെടുക്കുകയായിരുന്നു. വൃദ്ധൻ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button