ബവ്കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം പെരുകുന്നു. രണ്ടു മാസത്തിനിടെ മാത്രം വിവിധ ഔട്‍ലെറ്റുകളില്‍ കാണാതായത് 42868 രൂപയുടെ മദ്യം. റജിസ്റ്റര്‍ ചെയ്തത് 36 കേസുകള്‍. കൂടുതല്‍ മോഷണം പോയത് ജവാനും, ബെക്കാര്‍ഡിയും. വിലകുറഞ്ഞ മദ്യത്തിനായി പ്രീമിയം കൗണ്ടറുകളിലും ഔട്‍ലെറ്റ് മാതൃകയില്‍ പ്രത്യേകം കൗണ്ടറുകള്‍ വരും.
ഔട്‍ലെറ്റുകളുടെ മുന്നിലെ നീണ്ട നിര ഒഴിവാക്കാനാണ് പ്രീമിയം കൗണ്ടറുകള്‍ എന്ന ആശയത്തിലേക്ക് ബവ്കോ മാറുന്നത്. എന്നാല്‍ മദ്യം സ്വയം തെരഞ്ഞെടുക്കാവുന്ന പ്രീമിയം കൗണ്ടറുകള്‍ ഇപ്പോള്‍ ബവ്കോയ്ക്ക് തലവേദനയായി മാറുകയാണ്. ബവ്കോ പരാതി നല്‍കുന്നതിനു പകരം അതാത് ഔട്‍ലെറ്റുകളാണ് കേസുമായി മുന്നോട്ടു പോകുകയാണ്.
ചേര്‍ത്തല ഔട്‍ലെറ്റില്‍ നിന്നുമാത്രം 8900 രൂപയുടെ മദ്യം മോഷണം പോയിട്ടുണ്ട്. വനിതാജീവനക്കാരുള്ള ഔട്‍ലെറ്റുകളില്‍ പോലും മതിയായ സുരക്ഷാ സന്നാഹങ്ങളില്ല. ഇതാണ് മോഷ്ടാക്കള്‍ മുതലെടുക്കുന്നത്. മോഷടാക്കളുടെ സിസിടിവി ദൃശ്യങ്ങളടക്കമാണ് പല ഔട്‍ലെറ്റുകളും പരാതി നല്‍കിയിരിക്കുന്നത്.
Post Your Comments