India

ഈദ് ദിനത്തില്‍ എല്ലാവരുടെയും കാണ്‍കെ മാളില്‍ യുവതി യുവാവിനെ കെട്ടിപ്പിടിച്ചു, പിന്നീട് നടന്നത്

റാംപുര്‍: ഈദ് ദിനത്തില്‍ എല്ലാവരുടെയും കാണ്‍കെ മാളില്‍ യുവതി യുവാവിനെ കെട്ടിപ്പിടിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ മാളിലാണ് ഈദ് ദിനത്തില്‍ രസകരമായ സംഭവം നടന്നത്. ഈദ് ദിനത്തില്‍ മാളിലെത്തിയ പെണ്‍കുട്ടി അവിടെയുള്ള യുവാക്കളെ കെട്ടിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി മറ്റ് രണ്ട് പെണ്‍കുട്ടികളുമായാണ് മാളിലേക്ക് എത്തിയത്.

Also Read : ദുബായിയില്‍ നിന്നും ഈദ് ആഘോഷിക്കാന്‍ നാട്ടിലെത്തിയ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

പിന്നീട് മാളില്‍ കണ്ട യുവാക്കളെ കെട്ടിപ്പിടിക്കുകയായിരുന്നു. ഏകദേശും അമ്പതോളം യുവാക്കളെയാണ് പെണ്‍കുട്ടി കെട്ടിപ്പിടിച്ചത്. എന്നാല്‍ പെണ്‍കുട്ടി ആരാണെന്നോ എന്തിനാണ് ഇത്തരത്തില്‍ പെരുമാറിയതെന്നോ മാളിലുള്ളവര്‍ക്ക് അറിയില്ല. സംഭവവുമായി ബന്ധപ്പെട്ട് യാതൊരു പരാതികളും മാളിലെ ണധികൃതര്‍ക്ക് ലഭിച്ചില്ലെന്നും പെണ്‍കുട്ടിക്ക് തങ്ങളുമായി ബന്ധമില്ലെന്നും മാളിലെ അധികൃതര്‍ അറിയിച്ചു.

മാളില്‍ ആളുകള്‍ ക്യൂവില്‍ നിന്നാണ് പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചത്. സാധാരണയായി, മുസ്ലീം സമൂഹത്തില്‍ ആഘോഷ സമയങ്ങളില്‍ സ്ത്രീ ആണ്‍കുട്ടികളേയും പുരുഷന്മാരേയും കെട്ടിപ്പിടിക്കാറില്ല. എന്നാല്‍ മാളില്‍ യുവതി അവിടെയുണ്ടായിരുന്ന എല്ലാ യുവാക്കളെയും കെട്ടിപ്പിടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ കണ്ട ശേഷം അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button