Kerala

മരുന്ന് മാറി കുത്തിവെച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

കൊല്ലം: മരുന്ന് മാറി കുത്തിവെച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് ശ്വാസതടസത്തെ തുടര്‍ന്നാണ് പ്രവേശിപ്പിച്ച കോട്ടാത്തല തടത്തില്‍ഭാഗം മുരുകനിവാസില്‍ രതീഷ് – ആര്യ ദമ്പതികളുടെ മകന്‍ ആദി ആര്‍ കൃഷ്ണ(5) മരിച്ചത്. ആശുപത്രിയിലെ വനിതാ ഡോക്ടറാണ് കുട്ടിയെ പരിശോധിച്ച് ഇന്‍ജക്ഷന് നിര്‍ദ്ദേശിച്ചത്.

Also Read : ഡോക്ടർ മരുന്ന് മാറി നൽകിയ സംഭവം : പരാതിയിൽ നടപടി വൈകുന്നു

ഇന്‍ജക്ഷന്‍ എടുത്തയുടനെ കുട്ടിയ്ക്ക് കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെടുകയും ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു. ഉച്ചയോടെ വീണ്ടും ഒരു ഇന്‍ജക്ഷന്‍ കൂടി എടുത്തതോടെ കുട്ടി വീണ്ടും അവശനിലയിലാവുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുവാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Also Read : മാറിടം വർദ്ധിപ്പിക്കുന്നതിനായി ശസ്‌ത്രക്രിയ; യുവതിയ്ക്ക് സംഭവിച്ചത് ഏവരെയും ഞെട്ടിക്കും

ചികിത്സാ പിഴവിനെ തുടര്‍ന്നാണ് മരിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ കടന്നുകയറി ബഹളമുണ്ടാക്കി. കൊട്ടാരക്കര പോലീസും ആശുപത്രി സൂപ്രണ്ടും രാത്രി 9.30ഓടെ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button