ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പിഡിപി-ബിജെപി സംഖ്യം വേര്‍പിരിഞ്ഞു. പിഡിപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നുവെന്ന് ബിജെപി അറിയിച്ചു. 2014ലാണ് പിഡിപി-ബിജെപി സഖ്യം രൂപീകരിച്ചത്. അതേസമയം സഖ്യം വേര്‍പിരിഞ്ഞതോടെ ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരിക്കുകയാണ്.
പി.ഡി.പിയുമായി സഖ്യം തുടരാനാകാത്ത സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് പിന്തുണ പിന്‍വലിച്ചു കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംമാധവ് പറഞ്ഞു.
പി.ഡി.പി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് സാധ്യത. 2014ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെയാണ് ബി.ജെ.പിയും പി.ഡി.പിയും സഖ്യത്തില്‍ ഏര്‍പ്പെട്ടത്.
Post Your Comments