India

എ​ടി​എം മെ​ഷീ​നി​ല്‍ എലി കയറി ; പിന്നീട് സംഭവിച്ചത്

ഗോ​ഹ​ട്ടി : എ​ടി​എം മെ​ഷീ​നി​ല്‍ എലി കയറി നോട്ടുകൾ കരണ്ടു. സംഭവത്തിൽ ബാങ്കിന് 12 ല​ക്ഷം രൂപയുടെ നഷ്ടമെന്ന് കണക്കുകൾ. ആ​സാ​മി​ലെ ലാ​യ്പു​ലി​യി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​ലാ​ണു സം​ഭ​വം. 29 ല​ക്ഷം രൂ​പ​യാ​ണ് എ​ടി​എ​മ്മി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 12,38,000 രൂ​പ എ​ലി​ക​ള്‍ ന​ശി​പ്പി​ച്ചു.

Read also: പി ചിദംബരത്തിന്റെ ഭാര്യയ്ക്ക് സമന്‍സ്

എ​ടി​എം മെ​ഷീ​നി​ല്‍ സാങ്കേതിക തകരാർ സംഭവിച്ചതോടെ മേ​യ് 20 മു​ത​ല്‍ എ​ടി​എം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ സമയത്താണ് എലികള്‍ എ​ടി​എ​മ്മി​ല്‍ ക​യ​റിക്കൂടി നോട്ടുകൾ കരണ്ടത്. ഈ ​മാ​സം 11-ന് ​മെ​ഷീ​ൻ നന്നാക്കാൻ ​ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ എത്തിയപ്പോഴാണ് നോട്ടുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

17 ല​ക്ഷം രൂ​പ നശിപ്പിക്കാത്ത നിലയിൽ കണ്ടെടുത്തെന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button