പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനൊരുങ്ങുന്നു. നിലവിലെ പാര്‍ലമെന്റ് സംവിധാനം മാറ്റി ജില്ല കമ്മിറ്റിയായിരിക്കും പകരം വരുക. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പ്രവര്‍ത്തനം കുറെക്കാലമായി നിര്‍ജീവാവസ്ഥയിലാണെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന നിലവിലെ കമ്മറ്റി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
also read: നരേന്ദ്രമോദിക്കെതിരെ വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം
കെ.എസ്.യുവില്‍നിന്ന് യൂത്ത് കോണ്‍ഗ്രസിലേക്ക് വരേണ്ട പലര്‍ക്കും പ്രായപരിധി അതിക്രമിക്കും എന്നത് പല മുതിര്‍ന്ന ഭാരവാഹികളുടെയും ആശങ്കയാണ്. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെ ദേശീയ നേതൃത്വത്തിന് പരാതികളായി ലഭിച്ചിട്ടുണ്ട്. 20 അംഗ പാര്‍ലമെന്റ് കമ്മിറ്റിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ഇനി ഇത് 14 അംഗ ജില്ല കമ്മിറ്റിയാകും. ദേശീയ എക്സിക്യൂട്ടിവ് ഇൗ മാസം അവസാനം ചേരുന്നതിനാല്‍ അത് കഴിഞ്ഞാലുടന്‍ പിരിച്ചുവിടല്‍ ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments