ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം കായിക പ്രേമികളുടെ സിരകളില്‍ ജ്വലിക്കുമ്പോള്‍ ടാറ്റു ഒട്ടിക്കുന്നതും, നൃത്തം ചെയ്യുന്നതുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ്. അതിനിടയിലാണ് കേള്‍വിക്കാരുടെ കണ്ണു തള്ളുന്ന ഫുട്‌ബോള്‍ വാര്‍ത്ത പുറത്ത് വരുന്നത്. കളികാണാന്‍ സ്വന്തമായി ഓഡിറ്റോറിയം പണിത അസം സ്വദേശിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകനായ പുട്ടുല്‍ ബോറയെന്ന വ്യവസായിയാണ് ഫുട്‌ബോള്‍ ആരാധന മൂത്ത് കളി കാണാന്‍ ഓഡിറ്റോറിയം പണിതത്.
വിസ്മയിപ്പിക്കുന്ന സംഗതി അതല്ല 13 ലക്ഷം രൂപ ബാങ്കില്‍ നിന്നും ലോണെടുത്താണ് ഓഡിറ്റോറിയം നിര്‍മ്മാണം. അസമിലെ ദിപു എന്ന പട്ടണത്തിന് സമീപമാണ് ഈ ഓഡിറ്റോറിയം. ജര്‍മ്മന്‍ സ്‌റ്റേഡിയമെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഓഡിറ്റോറിയത്തില്‍ ഒരേ സമയം 100 പേര്‍ക്കിരുന്ന് മത്സരം കാണാം. കളി കാണാന്‍ 53 ഇഞ്ചിന്റെ സ്‌ക്രീനും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ താരമായ ഗില്‍ബര്‍ട്ടണ്‍ സന്‍ഗമയാണ് ഓഡിറ്റോറിയും ഉദ്ഘാടനം ചെയ്തത്. കഴി കാണാന്‍ വരുന്നവര്‍ക്ക് ചായയും ലഘു ഭക്ഷണവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
Post Your Comments