Kerala

തീവ്രവാദ സഹായം, അഞ്ച് മലയാളികള്‍ സൗദിയില്‍ കസ്റ്റഡിയില്‍

റിയാദ്: തീവ്രവാദികള്‍ക്ക് സഹായം നല്‍കിയതിന് അഞ്ച് മലയാളികള്‍ സൗദി അറേബിയന്‍ കസ്റ്റഡിയിലെന്ന് സൂചന. തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ക്ക് സിംകാര്‍ഡുകളും പണവും നല്‍കി എന്ന കുറ്റത്തിന് കണ്ണൂര്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. കണ്ണൂര്‍ നാറാത്ത് സ്വദേശികളാണിവര്‍ എന്നാണ് വിവരം.

read also: വ്യോമാക്രമണം : തീവ്രവാദികള്‍ കൊല്ലപ്പെട്ടു

യെമെന്‍ അതിര്‍ത്തിയില്‍ സിംകാര്‍ഡ് നല്‍കുന്നതിനിടെയാണ് മൂന്ന്‌പേര്‍ സൗദി സി.ഐ.ഡിയുടെ പിടിയിലായതെന്നാണ് വിവരം. തുടര്‍ന്ന് ഇവരുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയ സംഘം മറ്റ് രണ്ട് പേരെക്കൂടി കസ്റ്റഡിയിലെടുത്തു. ഫ്‌ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്ത രണ്ട് പേരും സ്ത്രീകളാണ്. ഇവര്‍ക്ക് യാതൊരു തീവ്രവാദബന്ധവുമില്ലെന്ന് കാട്ടി ഇന്ത്യന്‍ എംബസി വഴി ബന്ധുക്കള്‍ മോചന ശ്രമം നടത്തുന്നുണ്ട്. അതേസമയം കസ്റ്റഡിയെ കുറിച്ച് സൗദി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഔദ്യോഗികമായ അറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് വിവരം.

വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ടുത്ത സിമ്മാണ് തീവ്രവാദികള്‍ക്ക് കൈമാറിയത്. ഒരു കുടുംബത്തിലെ അംഗങ്ങളെയാണ് കസ്റ്റഡിയില്‍ എടുത്തത്. 25 വര്‍ഷമായി ഇവര്‍ സൗദിയിലാണ് താമസം. ഒരാള്‍ രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയതായും വിവരമുണ്ട്. എന്നാല്‍ ഇയാള്‍ കണ്ണൂരിലെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button