International

വ്യോമാക്രമണം : തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാബൂള്‍ : വ്യോമാക്രമണത്തിൽ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. യു എസ് സേന അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പായ ഇസ്രോ ഖോസാന്‍( ഐസ്- കെ)യിലെ മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. നിരവധി ആയുധങ്ങളും സ്‌ഫോട്ക വസ്തുക്കളും തകര്‍ന്നുവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ തീവ്രവാദി സംഘം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സംഘടനകള്‍ക്കെതിരെ യു എസ് സേനയുടെ വ്യോമാക്രമണം നടക്കാറുണ്ട്. നേരത്തെ വിവിധ പ്രവിശ്യകളിലായി ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച്‌ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. നംഗര്‍ഹറില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുണാറിലെ ചാപ്പാദാര ജില്ലയില്‍ സമാനമായ ആക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനിലെ പാക്ക് അതിര്‍ത്തി പ്രദേശമായ വടക്ക് വസീറീസ്ഥാനില്‍ പാക്ക് സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 തീവ്രവാദികളും 3 സൈനികരും കൊല്ലപ്പെട്ടു.തീവ്രവാദികളെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല.

Also read : യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button