തിരുവനന്തപുരം: കേരളാ പോലീസില്‍ നടന്നുവന്നിരുന്ന ദാസ്യപ്പണിയില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പറണറായി വിജയന്‍. പോലീസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റു ജീവനക്കാരെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ഒരു സമ്പ്രദായം കാലാകാലമായി ഇവിടെ നിലവിലുണ്ടെന്നും ബ്രിട്ടീഷ് പോലീസ് ഭരണത്തില്‍ നിന്നു കൈമാറിവന്ന ജീര്‍ണ്ണമായ ഒരു സംസ്‌കാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
Also Read : ഐപിഎസ് ട്രെയിനിയുടെ വീട്ടില്‍ ദാസ്യപ്പണി ചെയ്തില്ല; പൊലീസ് ഡ്രൈവര്‍ക്കെതിരെ നടപടി
ഫെയ്‌സ്ബുക്ക്‌പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴു പതിറ്റാണ്ടു കഴിഞ്ഞ ഘട്ടത്തിലും ഇതു തുടരുന്നുവെന്ന പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. അത് ഗൗരവകരമാണ്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിന്യസിക്കേണ്ട പോലീസ് കോണ്‍സ്റ്റബിള്‍മാരെയും മറ്റും വീട്ടാവശ്യങ്ങള്‍ക്കും വ്യക്തിപരമായ സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം പ്രവണത പൂര്‍ണ്ണമായും അവസാനിപ്പിക്കുക തന്നെ ചെയ്യും.
പോലീസിലെ ആശാസ്യമല്ലാത്ത ഈ പ്രവണത മുന്‍കാലങ്ങളിലും പലപ്പോഴും തലപൊക്കിയിട്ടുണ്ട്. പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെയുള്ള സകല ജീവനക്കാരുടെയും മാനുഷികാവകാശങ്ങള്‍ക്കു പരിരക്ഷയും ആദരവും നല്‍കുന്ന സമീപനമേ സര്‍ക്കാരില്‍ നിന്നുണ്ടാവൂ. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന ഒരു നടപടിയും ഒരു ഉദ്യോഗസ്ഥന്റെയും ഭാഗത്തുനിന്നുണ്ടാവുന്നത് അനുവദിക്കില്ല.
Also Read : പോലീസിലെ ദാസ്യപ്പണി; ഡിജിപിക്ക് പരാതി നല്‍കി ക്യാമ്പ് ഫോളോവര്‍
അതേസമയം പോലീസ് ഒരു ഡിസിപ്ലിന്‍ഡ് ഫോഴ്സാണ്. അതിന്റെ ഡിസിപ്ലിനെ ലംഘിക്കാന്‍ എന്തെങ്കിലും പഴുതാക്കുന്നതും അനുവദിക്കാനാവില്ല. ഡിസിപ്ലിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നതും അനുവദിക്കാനാവില്ല. ഈ വിധത്തിലുള്ള സമതുലിതമായ ഒരു സമീപനമാവും സര്‍ക്കാരില്‍ നിന്നുണ്ടാവുക.
ഇക്കാര്യത്തില്‍ സര്‍ക്കാരും പോലീസ് മേധാവിയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതു ഉന്നത ഉദ്യോഗസ്ഥനായാലും കര്‍ശനമായ നടപടി സ്വീകരിക്കുക തന്നെ ചെയ്യും. 14.06.2018 ന് സായുധസേന ബറ്റാലിയന്‍ ADGP ശ്രീ. സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ശ്രീ. ഗവാസ്‌കറെ ADGP-യുടെ മകള്‍ ദേഹോപദ്രവം ഏല്‍പ്പിച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയന്നുള്ള ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ADGP യുടെ മകളെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Also Read : പോലീസിലെ ദാസ്യപ്പണിക്കാരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
കൂടാതെ ADGP യുടെ മകളുടെ മൊഴി പ്രകാരവും കേസ് എടുത്തിട്ടുണ്ട്. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യയും കുടുംബാംഗങ്ങളും എനിക്ക് നിവേദനം നല്‍കുകയുണ്ടായി. ഗൗരവമായി കണ്ട് ഇക്കാര്യത്തില്‍ നടപടിയുണ്ടാവുമെന്ന് അവരോട് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കേസ്സുകളും ക്രൈം ബ്രാഞ്ച് ADGP-യുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചു വരുന്നു. അന്വേഷണം ഫലപ്രദമായി നടത്തുന്നതിന് ബറ്റാലിയന്‍ ADGP യെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. നിയമസഭയില്‍ സബ്മിഷന് മറുപടി നല്‍കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Post Your Comments