ദുബായ്: കാർ വാങ്ങാനെന്ന വ്യാജേനയെത്തി കീ കൈക്കലാക്കി കാർ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. തന്റെ ലാൻഡ് ക്രൂസർ വിൽക്കാനുണ്ടെന്നു കാണിച്ചു കാറിന്റെ ഉടമസ്ഥൻ പരസ്യം നൽകിയത് കണ്ടാണ് വിളിക്കുന്നതെന്ന വ്യാജേനയാണ് ഇവർ ഫോണിലൂടെ ബന്ധപ്പെട്ടത്. തുടർന്ന് ഫോണിലൂടെ തന്നെ നിരവധി തവണ ഇവർ ഉടമസ്ഥനുമായി ബന്ധപ്പെടുകയുണ്ടായി.
Read Also: പ്രമുഖ ഗായികയുടെ മോഷണം ക്യാമറയില്‍ കുടുങ്ങി
കാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരക്കുകയും വിലസംബന്ധിച്ചു തർക്കിക്കുകയും ചെയ്‌തു. ഏതാനും ദിവസങ്ങൾക്കു ശേഷം വീണ്ടുമെത്തി വണ്ടിയോടിച്ചു നോക്കാൻ കീ ആവശ്യപ്പെട്ടു. ഇവരെ വിശ്വസിച്ച കാറുടമ യാതൊരു സംശയം തോന്നാതെ തന്റെ കൈവശം ഉള്ള സ്പെയർ കീ കൈമാറി. എന്നാൽ തിരികെയെത്തിയ ഇവർ ഡൂപ്ലിക്കേറ് താക്കോൽ തിരികെ നൽകുകയും അന്ന് രാത്രി തന്നെ കാർ മോഷ്ടിക്കുകയുമായിരുന്നു. മോഷ്ടാക്കളിൽ ഒരാൾ കുറ്റം സമ്മതിച്ചു. അതേസമയം, മറ്റേയാൾ കുറ്റം നിഷേധിച്ചു.
Post Your Comments