
കോഴിക്കോട്: വെള്ളമൊഴിച്ചപ്പോൾ ‘റം’ പാലായി മാറിയത് കണ്ട് അമ്പരന്നിരിക്കുകയാണ് കോട്ടൂളി സ്വദേശിയായ റിട്ട ഉദ്യോഗസ്ഥൻ. ഇദ്ദേഹം നഗരത്തിലെ ഒരു ബിവ്റിജസ് കടയിൽ നിന്നു വാങ്ങിയ റം ആണ് ഗ്ലാസിലെടുത്തു വെള്ളം പകർന്നപ്പോൾ വെള്ള നിറമായി മാറിയത്. വാങ്ങിയ ദിവസം രുചിവ്യത്യാസം അനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. ബാക്കി റം സൂക്ഷിച്ചുവച്ചു പിറ്റേദിവസം രാവിലെ കഴിക്കാനായി അൽപം ഗ്ലാസിലെടുത്ത് അതിലേക്കു വെള്ളം പകർന്നപ്പോഴാണ് നിറം മാറി വെള്ളയായത്. എന്തായാലും ഇതുവരെ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
Read Also: തൈറോയ്ഡ്, പൈൽസ്, വെരിക്കോസ് വെയിൻ തുടങ്ങിയവയ്ക്കും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ശീലമാക്കാം ഈ യോഗാസനം
Post Your Comments