
ഹൈദരാബാദ്: മോദിയുടെ ഒരു രാഷ്ട്രം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിനു പിന്തുണയുമായി ടിആര്‍എസ്. ഒരു രാഷ്ട്രം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയപ്രകാരം മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന് സംസ്ഥാനങ്ങള്‍ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിനു തെലങ്കാനയും തയാറാണെന്നും ഞായറാഴ്ച ചേരുന്ന നീതി ആയോഗ് യോഗത്തില്‍ പ്രധാമന്ത്രി ഈ നിര്‍ദേശം ചര്‍ച്ചയ്ക്കു വന്നാല്‍ ആശയത്തെ പിന്തുണയ്ക്കുമെന്നും ടിആര്‍എസ് വ്യക്തമാക്കി.
Also Read : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിലൂടെ ‘പറക്കും തളിക’? സുരക്ഷ ശക്തമാക്കി
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം പരിഷ്കരിച്ച് ഒരു വര്‍ഷം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശം തെരഞ്ഞെടുപ്പു കമ്മീഷന് മുന്നോട്ടുവച്ചിരുന്നു. നിയമ, സാമ്പത്തിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനായാല്‍ വോട്ടെടുപ്പ് ഒരുമിച്ച് നടത്താനാകുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷം ജൂണിലാണ് തെലങ്കാന നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
അഞ്ചു മാസം മുമ്പ് തെരഞ്ഞെടുപ്പ് നടത്തുന്നത് പാര്‍ട്ടിക്കു വലിയ ദോഷം വരുത്തില്ലെന്ന് ടിആര്‍എസ് നേതൃത്വം കണക്കുകൂട്ടുന്നത്. ഒരു വര്‍ഷത്തിനിടയിലുള്ള പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിന് ആഗ്രഹമുണ്ടെങ്കില്‍ ഭരണഘടനയില്‍ അഞ്ച് ഭേദഗതികള്‍ വരുത്തേണ്ടതുണ്ട്.
Post Your Comments