ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനം ആരംഭിച്ചു. ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി ജൂണ്‍ 23 വരെ നടത്തുന്ന പര്യടനത്തില്‍ ഇറ്റലി, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, ബെല്‍ജിയം എന്നീ രാജ്യങ്ങൾ മന്ത്രി സന്ദർശിക്കും. ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം 18നും 19നും ഫ്രാൻസ് സന്ദർശിക്കും.
Read Also: വയനാടന്‍ ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു
തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ലക്‌സംബര്‍ഗ് സന്ദര്‍ശനം നടത്തും. ജൂണ്‍ 20 മുതല്‍ 23 വരെ ബെൽജിയം സന്ദർശിക്കും. യൂറോപ്യന്‍ കമ്മീഷന്റെയും യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും അധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തും. രാജ്യാന്തര-പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം ഉഭയകക്ഷി ചർച്ചയ്ക്കും പ്രാധാന്യം നൽകുമെന്നാണ് സൂചന.
Post Your Comments