ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യൂറോപ്പ് സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. മെയ് 2ന് യൂറോപ്പിലെത്തുന്ന നരേന്ദ്രമോദി 4-ാം തിയതി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു. 2022ല്‍ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ് ഇതെന്ന് പ്രധാനമന്ത്രിയുടെ കാര്യാലയം അറിയിച്ചു.
Read Also : നിമിഷപ്രിയയ്ക്കും കുടുംബത്തിനും ആശ്വാസകരമായ വാർത്ത: മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് യൂസഫ് അലി
ബര്‍ലിനിലെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജര്‍മന്‍ ചാന്‍സ്‌ലര്‍ ഒലാഫ് ഷോള്സുമായി കൂടിക്കാഴ്ച നടത്തും. ഇരുനേതാക്കളും സംയുക്തമായി ആറാമത് ഇന്തോ-ജര്‍മന്‍ ഭരണകൂട സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. ഇരുരാജ്യങ്ങളുടേയും വിവിധ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവിധ വ്യവസായികളുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. 2021ല്‍ നയതന്ത്രബന്ധത്തിന്റെ 70 വര്‍ഷം ഇരുരാജ്യങ്ങളും ആഘോഷിച്ചിരുന്നു.
കോപന്‍ഹേഗനിലെ സന്ദര്‍ശനത്തില്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ഫ്രെഡ്രിക്സെന്നുമായും രാജ്ഞി മാര്‍ഗരീത്താ രണ്ടുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഡെന്‍മാര്‍ക്കും ആഗോള തലത്തില്‍ പരിസ്ഥിതി സംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പാക്കുന്ന കൂട്ടായ്മ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളും നടക്കും. പ്രവാസി ഭാരതീയരുമായി കൂടിക്കാഴ്ചയും തീരുമാനിച്ചിട്ടുണ്ട്.
രണ്ടാമത് ഇന്ത്യ നോര്‍ദിക് സമ്മേളനത്തില്‍, നരേന്ദ്ര മോദി ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി കാതറിന്‍ ജകോബ്സ്, നോര്‍വേയുടെ പ്രധാനമന്ത്രി ജോനാസ് ഘാര്‍ സ്റ്റോര്‍, സ്വീഡന്റെ പ്രധാനമന്ത്രി മഗ്ദലേനാ ആന്‍ഡേഴ്സണ്‍, ഫിന്‍ലാന്റിന്റെ പ്രധാനമന്ത്രി സാനാ മാറിന്‍ എന്നിവര്‍ക്കൊപ്പം പങ്കെടുക്കും.
മെയ് നാലിന്, ഇന്ത്യയിലേയ്ക്കുള്ള മടക്കയാത്രയിലാണ് പ്രധാനമന്ത്രി ഫ്രാന്‍സിലെത്തുക. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യാ-ഫ്രാന്‍സ് നയതന്ത്രബന്ധത്തിന്റെ 75-ാം വര്‍ഷികാഘോഷത്തിലും നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Post Your Comments