Latest NewsNewsInternational

യൂറോപ്യന്‍ രാജ്യങ്ങളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനൊരുങ്ങി റഷ്യ

ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളിലെ എല്ലാ മേഖലകളിലേയ്ക്കുമുള്ള കയറ്റുമതി ഇറക്കുമതി സംവിധാനങ്ങള്‍ നിര്‍ത്തലാക്കുമെന്ന മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. അമേരിക്കയും നാറ്റോ രാജ്യങ്ങളും റഷ്യക്ക് മേല്‍ ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് ഇന്ധന-വാതക ഉപരോധത്തിന് പുറമേ മറ്റ് വാണിജ്യമേഖലയിലും നിരോധനം ഏര്‍പ്പെടുത്തുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Read Also:അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ: കണ്ണൂരിൽ പ്രവേശിക്കാനാകില്ല

റഷ്യക്കെതിരായ നീക്കങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍, ലോകത്തെ സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് വ്യാപാര രംഗത്ത് ഇടപെടുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്. പോളണ്ടിന്റേയും ബള്‍ഗ്വേറിയയുടേയും വാതക പൈപ്പ് ലൈന്‍ സ്തംഭിപ്പിച്ച റഷ്യ, ഇനി തങ്ങളുടെ കറന്‍സിയായ റൂബിളില്‍ മാത്രം പണം നല്‍കുന്നവര്‍ക്കേ ഇന്ധനം നല്‍കൂ എന്നും തീരുമാനിച്ചതോടെ പാശ്ചാത്യ ലോകത്ത് ഡോളര്‍-റൂബിള്‍ യുദ്ധം മുറുകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button