പമ്പ: ശബരിമലയിൽ മുൻ തന്ത്രി കണ്ഠരര് മോഹനരെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദൈവജ്ഞൻ ഇരിങ്ങാലക്കുട പത്മനാഭ ശർമ്മയുടെ കാർമ്മികത്വത്തിലാണ് ദേവപ്രശ്നം നടക്കുന്നത്. അഷ്ടമംഗല ദേവപ്രശ്നത്തിലാണ് മുൻ തന്ത്രിയെ തിരികെ കൊണ്ട് വരുന്നതിൽ എതിർപ്പില്ലെന്ന നിലപാട് എടുത്തത്. ദേവപ്രശ്നം മുടങ്ങിയതിന്റെ മനോദുഃഖം പേറിയാണ് മുതിര്‍ന്ന തന്ത്രി കണ്ഠര് മഹേശ്വരർ മരണപ്പെട്ടതെന്നും മകനായ കണ്ഠര് മോഹനരരെ താന്ത്രികജോലികളില്‍ നിന്നും മാറ്റിനിര്‍ത്തിയതില്‍ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നതായും ദൈവജ്ഞര്‍ അറിയിച്ചു. തുടർന്നാണ് തന്ത്രി മോഹനരെ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചത്.
Read Also: ഡെങ്കിപ്പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും; ആശങ്കയിലായി ജനങ്ങള്‍
അടുത്ത മാസം മുതല്‍ മോഹനര്‍ക്ക് പൂജ കഴിക്കാന്‍ അവസരം നല്‍കാമെന്ന് തന്ത്രി കണ്ഠര് രാജീവർ ദൈവജ്ഞരെ അറിയിച്ചു. മോഹനര്‍ പരാതിക്കാരനായ കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചതാണെന്നും അദ്ദേഹത്തിനെതിരെ കേസുകളൊന്നും നിലവില്‍ ഇല്ലെന്നും ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ പറയുകയുണ്ടായി. അതേസമയം ശ്രീകോവിലില്‍ നിന്നുമുള്ള ദേവന്‍റെ നേര്‍ദൃഷ്ടിക്ക് പതിനെട്ടാം പടിയുടെ മേല്‍ക്കൂര തടസ്സം സൃഷ്ടിക്കുന്നതിനാൽ പതിനെട്ടാം പടിയുടെ മേൽക്കൂര പൊളിച്ച് മാറ്റാനും നിർദേശമുണ്ട്.
Post Your Comments