ശബരിമല: ദേവപ്രശ്‌നത്തെ തുടർന്ന് പതിനെട്ടാം പടിക്ക് മുകളിലുള്ള മേൽക്കൂര പൊളിച്ച് മാറ്റാൻ നിർദേശം. ശില്‍പ്പികള്‍ തമ്മിലുള്ള കലഹം മൂലം വാസ്തുവിഷയത്തില്‍ അശാസ്ത്രീയത തെളിഞ്ഞുകാണുന്നുണ്ട്. പന്തളത്തുനിന്ന് കൊണ്ടുവരുന്ന തിരുവാഭരണങ്ങള്‍ മുഴുവനും ഭഗവാന് ചാര്‍ത്തണം, തിടമ്പിനും വൈകല്യമുണ്ട്, മകരമാസത്തില്‍ നടക്കുന്ന എഴുന്നെള്ളിപ്പിന് ആനതന്നെവേണം. ഗോശാലയുടെ സ്ഥാനത്ത് പാമ്പിന്റെ സാന്നിധ്യം കാണുന്നുണ്ട്. സര്‍പ്പത്തെ നശിപ്പിച്ചിട്ടുണ്ടെന്നും ഭാവിയില്‍ മനുഷ്യനുതന്നെ മൃതി സംഭവിക്കാനിടയുണ്ടെന്നും പ്രശ്നത്തില്‍ കാണുന്നു. അതുകൊണ്ടുതന്നെ ഗോശാലയുടെ സ്ഥാനം മാറ്റണമെന്നും ദൈവജ്ഞന്‍ പറഞ്ഞു.
Read Also: മലാലയെ വധിക്കാൻ നിർദേശം നൽകിയ ‘മൗലാന ഫസ്‌ലുല്ല’യെ വധിച്ചു
അതേസമയം പൂജാദി കര്‍മങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ തന്ത്രികുടുംബാംഗം കണ്ഠരര് മോഹനരുടെ താന്ത്രികാവകാശം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്‌നത്തിൽ തെളിഞ്ഞിട്ടുണ്ട്. നിര്യാതനായ ആചാര്യന്റെ ദുഃഖത്തിന് പരിഹാരം കാണുന്നതിനായി ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്നും ഒഴിച്ച് നിര്‍ത്തിയിരുന്ന തന്ത്രിയെ പൂജചെയ്യാൻ അനുവദിക്കണമെന്നും ദേവപ്രശ്‌നത്തിൽ പറഞ്ഞു. പ്രധാന ദൈവജ്ഞനായ ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ നേതൃതത്തിലാണ് ദേവപ്രശ്നം. വെള്ളിയാഴ്ച തുടങ്ങിയ ദേവപ്രശ്‌നം ഞായറാഴ്ച സമാപിക്കും.
Post Your Comments