വാഷിങ്ടൻ: പാക്കിസ്ഥാനിലെ സ്വാത് താഴ്വര കേന്ദ്രമാക്കി ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച പാക്കിസ്ഥാൻ താലിബാൻ മേധാവി മൗലാന ഫസ്ലുല്ലയെ യുഎസ് വധിച്ചു. യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഫസ്ലുല്ലയും നാലു കൂട്ടാളികളും കൊല്ലപ്പെട്ടു. പാക്ക് അതിർത്തിയോടു ചേർന്നുള്ള അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലെ ഒളിസങ്കേതത്തിൽ കഴിഞ്ഞ ബുധനാഴ്ച ഏതാനും സഹപ്രവർത്തകർക്കൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതിനിടെയാണ് യുഎസ് ആക്രമണം നടത്തിയത്.
also read: മലാല യുസഫ്സായിയുടെ പേര് സ്വീകരിച്ച് പാകിസ്താനിലെ ഒരു ഗ്രാമം
2012 ൽ മലാല യൂസഫ്സായെ ആക്രമിക്കാൻ നിർദേശം നൽകിയത് മൗലാന ഫസ്ലുല്ലയായിരുന്നു. ആഗോളഭീകരനായി പ്രഖ്യാപിച്ച് ഇയാളുടെ തലയ്ക്ക് 50 ലക്ഷം ഡോളർ (36 കോടി രൂപയിലേറെ) യുഎസ് വിലയിട്ടിരുന്നു. 2013 ലാണ് ഫസ്ലുല്ല പാക്ക് താലിബാന്റെ തലവനായത്. 2010 ലും 2014 ലും ഇയാളെ വധിച്ചതായി റിപ്പോർട്ടുണ്ടായെങ്കിലും സത്യമല്ലെന്നു പിന്നീടു വ്യക്തമായി.
Post Your Comments