തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണം ആരെയും ഞെട്ടിക്കും. വീട്ടിലെ ജോലിക്കായി രണ്ടായിരത്തിലേറെ പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവർ ഉന്നത ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടെയും വീട്ടുജോലിക്കും മറ്റു സ്വകാര്യ ആവശ്യങ്ങൾക്കുമായി നിയോഗിക്കുന്നു എന്നതാണ് വാസ്തവം. എഡിജിപി സുദേഷ്കുമാറിന്റെ ഡ്രൈവർ ഗവാസ്കർ തനിക്കു മർദനമേറ്റതിനെതിരെ പരാതി നൽകിയതോടെ മാത്രമാണു പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തിയത്.
also read: ദാസ്യപ്പണി വിവാദം; എഡിജിപിയുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്ത്
ഐപിഎസ് പദവിയുള്ളവരെല്ലാം ‘സ്വന്തം സേവനത്തിനു’ നാലു മുതൽ പത്തു വരെ പൊലീസുകാരെ ഒപ്പം നിർത്തിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ ആദ്യം ഭരണനേതൃത്വത്തിനു വേണ്ടതിലേറെ പൊലീസുകാരെ നൽകി കൂറുകാട്ടിയ ശേഷമാണു ‘വീതം വയ്ക്കൽ’. ചോദിക്കുന്നത്ര പേരെ വീതംവച്ചു നൽകുന്നതു പൊലീസ് ആസ്ഥാനത്തെ പ്രധാനികളാണ്. ജനങ്ങളെ സേവിക്കാൻ പൊലീസിലേക്കു റിക്രൂട്ട് ചെയ്തവരെയാണു നാടിനെയാകെ നാണം കെടുത്തി വിടുപണി ചെയ്യിക്കുന്നത്. എന്നാൽ ഭൂരിപക്ഷം പൊലീസുകാർക്കും പക്ഷേ, പരാതിയില്ല. ഒരു ദിവസത്തെ ഡ്യൂട്ടിക്കു രണ്ടു ദിവസം വിശ്രമം എന്നതാണു രീതി.
Post Your Comments