തിരുവനന്തപുരം•കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇപ്പോള്‍ പ്രമുഖ ബസ് ബുക്കിംഗ് സൈറ്റ്/ആപ്പ് ആയ ‘റെഡ്ബസ്’ വഴിയും ബുക്ക് ചെയ്യാം. നേരത്തെ കെ.എസ്.ആര്‍.ടി.സിക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഒരുക്കാന്‍ ഏല്‍പ്പിച്ചിരുന്ന കെൽട്രോണുമായുള്ള കരാർ അവസാനിച്ച് റെഡ്ബസിന് കരാര്‍ നല്‍കാന്‍ പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയാണ് തീരുമാനമെടുത്ത്.
നേരത്തെ കരാര്‍ എടുത്ത കെല്‍ട്രോണ്‍ ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയ്ക്കും അവര്‍ ബെംഗളൂരു ആസ്ഥാനമായ റേഡിയന്റ് സൊല്യൂഷന്‍സ് എന്ന കമ്പനിയ്ക്കുമാണ് കരാര്‍ നല്‍കിയിരുന്നത്. ഇത് കെ.എസ്.ആര്‍.ടി.സിക്ക് കോടികളുടെ നഷ്ടമുണ്ടാക്കുന്നുവെന്ന് കണ്ടത്തിയതിനെത്തുടര്‍ന്നായിരുന്നു തച്ചങ്കരി കരാര്‍ റദ്ദാക്കി റെഡ്ബസിന് നല്‍കിയത്. നിലവിൽ കെഎസ്ആർടിസി ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന് 20 രൂപ സർവീസ് ചാർജ്ജ് ഈടാക്കുന്നുണ്ട്. റെഡ്ബസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരന് 4.5 ശതമാനം സർവീസ് ചാർജ്ജ് ആയിരിക്കും ഈടാക്കുന്നത്.
റെഡ്ബസിന്റെ വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ബുക്കിംഗ് നടത്താം. പുറമേ കെ.എസ്.ആര്‍.ടി.സിയുടെ വെബ്‌സൈറ്റിലും ബുക്കിംഗ് നടത്താന്‍ കഴിയും. റെഡ്ബസ് വഴി സ്വകാര്യ അന്തര്‍സംസ്ഥാന ബസുകളുടെ ടിക്കറ്റുകള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി കൂടി ഈ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതോടെ ദീര്‍ഘരൂര വണ്ടികള്‍ കാലിയായി ഓടുന്ന സാഹചര്യം ഇല്ലാതെയാകുമെന്നാണ് പ്രതീക്ഷ.
Post Your Comments