ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഇതിനായി പൊലീസ് സേന വിപുലീകരിക്കാന്‍ ഐടി വിദഗ്ധരെയും ഉള്‍പ്പെടുത്താന്‍ കേന്ദ്രര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണികളും കണക്കിലെടുത്ത് ഓരോ സംസ്ഥാനത്തെയും പൊലീസ് തലവന്മാരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സൈബര്‍ യൂണിറ്റുകള്‍ രൂപവത്കരിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലകള്‍ കേന്ദ്രീകരിച്ചും സബ്ഡിവിഷനുകളായും സൈബര്‍ യൂണിറ്റുകള്‍ രൂപവത്കരിക്കാനാണ് നീക്കം.
‘സൈബര്‍ അധോലോകങ്ങളിലേക്ക്’ നുഴഞ്ഞുകയറി അതിന് പുറകില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള രഹസ്യ ഏജന്റുമാരായും ഈ ഐടി വിദഗ്ധര്‍ പ്രവര്‍ത്തിക്കുന്നതാണ്. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭീകരസംഘടനകളുടെ സൈബര്‍ നീക്കങ്ങളെ തടുക്കാനും ഇത്തരക്കാരെ ഉപയോഗിക്കാമെന്നാണ് ധാരണ.
Post Your Comments