ലണ്ടന്‍: ഒന്‍പതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യക്ക് എതിരെ ലണ്ടനിലെ ഹൈക്കോടതി. രണ്ട് ലക്ഷം പൗണ്ട് (18184235.21 രൂപ) ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നല്‍കണമെന്ന് ലണ്ടന്‍ ഹൈക്കോടതി ഉത്തരവിട്ടു. 13 ഇന്ത്യന്‍ ബാങ്കുകള്‍ക്ക് തുക നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
read also: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണം; എന്നാൽ ഇന്ത്യ അനുവദിക്കുന്നില്ലെന്ന് വിജയ് മല്യ
ഇന്ത്യന്‍ കോടതി 1.145 ബില്യണ്‍ ബാങ്കുകള്‍ക്ക് തിരികെ നല്‍കണമെന്ന് മല്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് ലണ്ടന്‍ ഹൈക്കോടതി 18 കോടിയിലധികം പണം 13 ഇന്ത്യന്‍ ബാങ്കുകള്‍ക്ക് തിരികെ നല്‍കണമെന്ന് മല്യയോട് ആവശ്യപ്പെട്ടത്.
മാത്രമല്ല മല്യയുടെ എല്ലാ റജിസ്ട്രേഷനുകളും മരവിപ്പിക്കാനും കോടതി ഉത്തരവായി. അതേസമയം അപ്പീലിനായുള്ള മല്യയുടെ ആപ്ലിക്കേഷന്‍ കോടതി തള്ളി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബെറോഡ, കോര്പറേഷന് ബാങ്ക്, ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജമ്മു ആന്‍ കശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് മൈസൂര്‍, യുസിഒ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് റികണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് എന്നീ ബാങ്കുകള്‍ക്കാണ് മല്യയ പണം നല്‍കാനുള്ളത്.
Post Your Comments