
ലണ്ടന്‍: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നും എന്നാല്‍ അതിന് കഴിയുന്നില്ലെന്നും വിജയ് മല്യ. കേസിന്റെ വിചാരണയ്ക്കു ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരോടാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: എസ്.എസ്.എല്‍.സി ഫലം നിമിഷങ്ങൾക്കുള്ളിൽ അറിയാൻ മൊബൈല്‍ ആപ് സൗകര്യം
വോട്ടു ചെയ്യുക എന്നത് ജനാധിപത്യ അവകാശമാണ്. എന്നാല്‍ തനിക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ആവില്ല. രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നും വിജയ് മല്യ പറയുകയുണ്ടായി. ഇന്ത്യയിലെ 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിലാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
Post Your Comments