ബ്രിട്ടൻ: നിലച്ചുപോയ കിംഗ്ഫിഷറില്‍ നിന്നും മുഴുവന്‍ കടവും ഐഡിബിഐ ബാങ്ക് തിരിച്ചു പിടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇപ്പോഴും പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിവാദ വ്യവസായി വിജയ്മല്യ. ട്വിറ്റർ പോസ്റ്റിലൂടെയാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്. കിംഗ്ഫിഷര്‍ എയര്‍ലൈനില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള മുഴുവന്‍ തുകയും ഐഡിബിഐ ബാങ്ക് തിരിച്ചു പിടിച്ചതായുള്ള വാര്‍ത്തയുടെ ചിത്രത്തിനൊപ്പം ‘ബാങ്കുകള്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് താന്‍ പണം നല്‍കാനുണ്ടെന്നാണ്’. എന്ന് മല്യ ട്വീറ്റ് ചെയ്തു.
കിംഗ് ഫിഷറില്‍ നിന്നും 7.5 ബില്യണ്‍ തിരിച്ചുപിടിച്ചതായിട്ടാണ് വാര്‍ത്തയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, 62 ബില്യണ്‍ മാത്രം കടമുള്ളിടത്ത് ഗവണ്‍മെന്റ് ബാങ്കിന്റെ സഹായത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് തന്റെ സ്വത്തില്‍ നിന്നും 140 ബില്യണോളം പിടിച്ചെടുത്തതായി മല്യ നേരത്തെ വ്യക്തമാക്കിയിരുന്നു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് 90 ബില്യണ്‍ കടത്തെ തുടര്‍ന്നാണ് മല്യ ഇന്ത്യയില്‍ നിന്നും നാടുവിട്ടത്. 2016 മാര്‍ച്ചിൽ വിദേശത്തേക്ക് കടന്ന മല്യ നിയമനടപടിയുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ ജാമ്യത്തിലാണ്.
Post Your Comments