ന്യൂഡല്‍ഹി : ഇന്ത്യയിലെ ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയുടെ 1.6 മില്യണ്‍ യൂറോയുടെ ആസ്തി കണ്ടുകെട്ടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി.
ഫ്രാന്‍സിലെ എഫ്.ഒ.സി.എച് 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് കണ്ടുകെട്ടിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം ഫ്രാന്‍സിലെ അന്വേഷണ ഏജന്‍സിയുടേതാണ് നടപടി.
കിങ് ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ.ഡിയുടെ നടപടി. 2016 ജനുവരിയില്‍ മല്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവുണ്ടായിരുന്നു. നേരത്തെ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ യു.കെയിലെ കോടതി ഉത്തരവിട്ടിരുന്നു.
Post Your Comments